എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു

Kannadiparamba online news
Screenshot

ഇരിട്ടി: മട്ടന്നൂർ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കാറും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരിയുമായ നിവേദ (46), മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദിനെ (11) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുകയായിരുന്നു നിവേദയും മക്കളും. ഇവർ സഞ്ചരിച്ച സ്കൂട്ടിയും എതിർദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മൂവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിവേദയുടെയും സാത്വിക്കിന്റെയും ജീവൻ രക്ഷിക്കാനായില്ല.

നിവേദയുടെ ഭർത്താവ് ഖത്തറിലാണ്. ബംഗളൂരുവിൽ പഠിക്കുന്ന വൈഷ്ണവ് ആണ് നിവേദയുടെ മൂത്തമകൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!