നാറാത്ത് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം; മുഹമ്മദലി ആറാംപീടികയെ അനുമോദിക്കും; നാളെ ആറാംപീടിക

Kannadiparamba online news
Screenshot

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 6, 14, 15 വാർഡ് മെമ്പർമാർക്കുള്ള സ്വീകരണവും, മുൻ മെമ്പർ മുഹമ്മദലി ആറാംപീടികയ്ക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. ഡിസംബർ 24 ബുധനാഴ്ച രാത്രി 6:30-ന് അറാംപീടിക ലീഗ് ഓഫീസിൽ വെച്ചാണ് പരിപാടി നടക്കുക.

പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ സാബിറ കെ.കെ.സി., പതിനാലാം വാർഡ് മെമ്പറും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കെ. റഹ്മത്ത്, പതിനഞ്ചാം വാർഡ് മെമ്പർ ഹസീന എം.ടി. എന്നിവർക്കാണ് വോട്ടർമാരുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്. കൂടാതെ, കഴിഞ്ഞ ഭരണസമിതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുൻ മെമ്പർ മുഹമ്മദലി ആറാംപീടികയെ ചടങ്ങിൽ അനുമോദിക്കും.

നാറാത്തിന്റെ വികസന തുടർച്ചയ്ക്കും പുതിയ ഭരണസമിതിയുടെ വിജയത്തിനുമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ പ്രവർത്തകരെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

✍️ കണ്ണാടിപ്പറമ്പ് ഓൺലൈൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!