കെ. കരുണാകരൻ ചരമവാർഷികം: മാതോടം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ലീഡർ കെ. കരുണാകരന്റെ ചരമവാർഷിക ദിനത്തിൽ മാതോടം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചവിട്ടടിപ്പാറയിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ ലീഡറുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി ആദരവർപ്പിച്ചു.

കേരളത്തിന്റെ വികസന ചരിത്രത്തിൽ കെ. കരുണാകരൻ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. സതീശൻ, കമാൽ, ഫാറൂക്ക്, സാബിർ, കരുണാകരൻ, മുജീബ് എന്നിവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

വാർത്താ റിപ്പോർട്ട്: കണ്ണാടിപ്പറമ്പ് ഓൺലൈൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!