മാലിന്യം തള്ളിയ വ്യക്തിക്ക് ₹17,000 പിഴ ചുമത്തി

Kannadiparamba online news

കണ്ണൂർ:

ഹരിതകർമ്മ സേന അജൈവ മാലിന്യം ശേഖരിക്കുന്ന മിനി എംസിഎഫ് കേന്ദ്രത്തിന് സമീപം പലതവണയായി ഗാർഹിക മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 17,000 രൂപ പിഴ ചുമത്തി.

അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിലെ അനേനിമെട്ടക്ക് സമീപം സ്ഥാപിച്ച മിനി എംസിഎഫിന് സമീപമാണ് മാലിന്യം നിക്ഷേപിച്ചിരുന്നത്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഹരിതകർമ്മ സേനയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് അനേനിമെട്ട സ്വദേശിയായ മുകേഷ് എന്ന വ്യക്തിയാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചത്.

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പഞ്ചായത്തീരാജ് ആക്ട് 219 (എൻ) പ്രകാരം 5,000 രൂപയും, മാലിന്യം തരംതിരിച്ച് ഹരിതകർമ്മ സേനയ്ക്കോ അംഗീകൃത ഏജൻസികൾക്കോ കൈമാറാത്തതിന് 219 (എസി) പ്രകാരം 10,000 രൂപയും പിഴ ചുമത്തുകയായിരുന്നു. കൂടാതെ ഇതുവരെ നിക്ഷേപിച്ച മാലിന്യം നീക്കം ചെയ്തതിനുള്ള ഫീസായി 2,000 രൂപ കൂടി ഉൾപ്പെടുത്തി ആകെ 17,000 രൂപയാണ് പിഴയായി അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ അടയ്ക്കേണ്ടത്.

പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ സ്‌ക്വാഡ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ കെ. ആർ. അജയകുമാർ, പ്രവീൺ പി. എസ്, ഹെൽത്ത് ഇൻസ്പെക്ടർ ടിൻ്റുമോൾ വി. വി, ഹരിതകർമ്മ സേന അംഗങ്ങളായ ഉമ കെ. പി, നിഷ സി. പി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!