പാറപ്പുറം ഫാറൂഖ് ജുമാമസ്ജിദ് മജ്‌ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ഡിസംബർ 27 മുതൽ

Kannadiparamba online news

പുല്ലൂപ്പി : പാറപ്പുറം ഫാറൂഖ് ജുമാമസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മജ്‌ലിസുന്നൂർ വാർഷികവും മതപ്രഭാഷണവും ഡിസംബർ 27, 28, 29 തീയതികളിൽ പാറപ്പുറം ഫാറൂഖിയ്യ നഗറിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാർ പങ്കെടുക്കും.

ഡിസംബർ 27 ശനിയാഴ്ച പുല്ലുപ്പി ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ഫൈസി ഇരിക്കൂർ പ്രഭാഷണം നടത്തും. 28 ഞായറാഴ്ച അൻവർഅലി ഹുദവി പുളിയക്കോടിന്റെ നേതൃത്വത്തിൽ ‘ഇഷ്ഖ് മജ്‌ലിസ്’ നടക്കും.

സമാപന ദിവസമായ ഡിസംബർ 29 തിങ്കളാഴ്ച മജ്‌ലിസുന്നൂർ പ്രാർത്ഥന മജ്‌ലിസ് നടക്കും. ഫാറൂഖ് ജുമാ മസ്‌ജിദ് ഖത്തീബ് മുൽതസിം റിഷാദ് ഫൈസി എടവണ്ണപ്പാറ ഉദ്ഘാടനം നിർവ്വഹിക്കും. അഷ്റഫ് ഫൈസി ഫാറൂഖാബാദ് ഉദ്ബോധന പ്രസംഗം നടത്തും. സഫ്‌വാൻ തങ്ങൾ ഏഴിമല മജ്‌ലിസുന്നൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!