കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി കെ.പി. താഹിർ; മുസ്‍ലിം ലീഗ് പാർലമെന്ററി ബോർഡ് തീരുമാനിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. താഹിറിനെ തിരഞ്ഞെടുത്തു. വാരം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ താഹിറിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർത്താൻ മുസ്‍ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിക്കുകയായിരുന്നു.

കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ വെച്ചാണ് മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി താഹിറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വവും കൗൺസിൽ അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് ഐകകണ്ഠേനയുള്ള തീരുമാനമുണ്ടായത്. ദീർഘകാലമായി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവമായ താഹിറിന്റെ പ്രവർത്തന പരിചയം കോർപ്പറേഷൻ ഭരണത്തിന് കരുത്തുപകരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!