പാലക്കാട്: കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ വിദ്യാർത്ഥി പാലക്കാട് മാതാവിൻ്റെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോട് ചക്കരക്കൽ റോഡിലെ നബീസ മൻസിലിൽ നാഷാദിൻ്റെയും പാലക്കാട് മേഴ്സി കോളജിനു സമീപം പിരായിരി ചുങ്കത്തെ റിമാസിൻ്റെയും മകൻ മുഹമ്മദ് റൈഹാൻ (14) ആണ് മരിച്ചത്.
മാതാവിൻ്റെ വീട്ടിൽ വിരുന്നിനു പോയ റൈഹാൻ സഹോദരനോടൊപ്പം കളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 6 മണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പാലക്കാട്ടെ മെഡിട്രീന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം 7 മണിയോടെ കാഞ്ഞിരോട് എത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

