കിരീടവുമായി വാരിയേഴ്‌സ്; കണ്ണൂർ നഗരത്തെ ഇളക്കിമറിച്ച് ചാമ്പ്യന്മാരുടെ റോഡ് ഷോ

Kannadiparamba online news

കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ കന്നി കിരീടം സ്വന്തമാക്കിയ കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് നഗരത്തിൽ ആരാധകർ ആവേശകരമായ വരവേൽപ്പൊരുക്കി. പള്ളിക്കുന്നിൽ നിന്ന് ആരംഭിച്ച് കാൽടെക്സ് ജംഗ്ഷൻ, ന്യൂ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ വഴി മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ച ഘോഷയാത്രയിൽ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്.

പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിൽ വെള്ളിത്തിളക്കമുള്ള ട്രോഫിയുമായി താരങ്ങളും കോച്ചും അണിനിരന്നപ്പോൾ നഗരം ചുവപ്പണിഞ്ഞു . ടീം ചെയർമാൻ എം.പി. ഹസൻകുഞ്ഞി, ഡയറക്ടറും നടനുമായ ആസിഫ് അലി, കെ.എം. വർഗീസ്, മിബു ജോസ്, അജിത്ത് ജോയ്, മുഹമ്മദ് സാലി, മുഹമ്മദ് മദനി, അബ്ദുറഹ്‌മാൻ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ എം.കെ. നാസർ തുടങ്ങിയ പ്രമുഖർ അഞ്ച് കിലോമീറ്റർ നീണ്ട ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

ടീമിനൊപ്പം ആരാധകരുടെ ബൈക്ക് റാലിയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. കാൽടെക്സ് ജംഗ്ഷൻ, ന്യൂ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ താരങ്ങൾ ആരാധകരുമായി സംവദിച്ചു. ഔദ്യോഗിക ‘ചാമ്പ്യൻസ് ജേഴ്സി’ ധരിച്ചായിരുന്നു താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും വിജയഘോഷയാത്രയിൽ പങ്കാളികളായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!