ചേലേരി: വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന ദ്രോഹ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദു റഷീദ് പറഞ്ഞു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സമ്മേളനം ചേലേരി എ.യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിസെപ്പ്, പി.എം ശ്രീ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാനത്തിന്റെയും ജീവനക്കാരുടെയും താല്പര്യം മാനിക്കാത്ത സർക്കാർ നടപടികൾ തിരുത്തപ്പെടണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന പങ്കാളിത്തം:
• അധ്യക്ഷൻ: കെ.എം. മുഫീദ് (ഉപജില്ലാ പ്രസിഡന്റ്)
• സ്വാഗതം: കെ.പി. താജുദ്ദീൻ (ഉപജില്ലാ സെക്രട്ടറി)
• മുഖ്യപ്രഭാഷണം: മഹേഷ് ചെറിയാണ്ടി (സംസ്ഥാന കമ്മിറ്റി അംഗം)
• പ്രതിനിധി സമ്മേളനം ഉദ്ഘാടനം: ടി. അംബരീഷ് (വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി)
ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.കെ. ഹരീഷ് കുമാർ, കെ.വി. മെസ്മർ, ജില്ലാ കമ്മിറ്റി അംഗം എം. ശ്രീജ, വനിതാ ഫോറം പ്രസിഡന്റ് സുധാ ദേവി, വിദ്യാഭ്യാസ ജില്ലാ കൗൺസിലർ സുവിന സുരേന്ദ്രൻ, സബ് ജില്ലാ വൈസ് പ്രസിഡന്റ് കെ. സുഭാഷ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

