കൈക്കൂലി കേസിൽ വില്ലേജ് മുൻ അസിസ്റ്റന്റിന് തടവും പിഴയും

Kannadiparamba online news
Screenshot

തലശ്ശേരി:

രേഖകളിൽ കൃത്രിമം കാണിച്ച് ധനാപഹരണം നടത്തിയ കേസിൽ കണ്ണൂർ (ഒന്ന്) വില്ലേജ് മുൻ അസിസ്റ്റന്റിന് തലശ്ശേരി വിജിലൻസ് കോടതി 14 വർഷം കഠിനതടവും 2.8 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ണൂർ താണ കച്ചേരി ഹൗസിൽ കെ. സിയാദ് (48) എന്നയാളെയാണ് വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി നിലവിൽ തിരൂർ വില്ലേജ് ഓഫീസറായാണ് ജോലി ചെയ്യുന്നത്.

കേസിൽ പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി. വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്‌പി എം. ദാമോദരൻ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്‌പി കെ. സുനിൽബാബുവാണ് കുറ്റപത്രം സമർപ്പിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!