സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ കിരീടം കണ്ണൂർ വാരിയേഴ്സിന്

Kannadiparamba online news
Screenshot

കണ്ണൂർ:

സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ കിരീടം കണ്ണൂർ വാരിയേഴ്സ് എഫ്‌സി സ്വന്തമാക്കി. ഇന്ന് കണ്ണൂർ ജവർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ കിരീടം ഉയർത്തിയത്. രണ്ടാം പകുതിയിൽ മുഴുവൻ സമയവും പത്ത് പേരുമായി കളിച്ചിട്ടും മികച്ച പ്രതിരോധവും പോരാട്ടവീര്യവും കാഴ്ചവെച്ചാണ് കണ്ണൂർ വിജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ 19-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം അസിയർ ഗോമസ് വിജയകരമായി വലയിലെത്തിച്ചതോടെയാണ് കണ്ണൂർ ലീഡ് നേടിയത്. ഗോൾ നേടിയതിന് ശേഷം ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോൾവരിയിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കണ്ണൂർ വാരിയേഴ്സ് യുവതാരം സച്ചിൻ സുനിലിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ടീം വലിയ പ്രതിസന്ധിയിലായി. ഇതോടെ രണ്ടാം പകുതിയിൽ കണ്ണൂർ പത്ത് പേരുമായി കളിക്കേണ്ടി വന്നു. എന്നിരുന്നാലും ശക്തമായ പ്രതിരോധത്തിലൂടെ അവർ തൃശ്ശൂരിന്റെ ആക്രമണങ്ങൾ ചെറുത്തുനിന്നു.

71-ാം മിനിറ്റിൽ മൈസൺ ആൽവേസിലൂടെ തൃശ്ശൂർ മാജിക് എഫ്‌സി സമനില ഗോൾ കണ്ടെത്തിയതായി തോന്നിയെങ്കിലും ലൈൻ റഫറിയുടെ ഓഫ്‌സൈഡ് വിളി ഗോൾ അസാധുവാക്കി.

അവസാന വിസിൽ മുഴങ്ങുംവരെ ആത്മാർത്ഥമായി പൊരുതിയ കണ്ണൂർ വാരിയേഴ്സ്, അർഹിച്ച വിജയം സ്വന്തമാക്കി സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ കിരീടം സ്വന്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!