വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം; കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ,അധ്യാപകൻ ഒളിവിൽ.

Kannadiparamba online news
പ്രതീകാത്മക ചിത്രം

പഴയങ്ങാടി : സ്കൂളിൽ നിന്നും ടൂറിന് പോയ സമയം ഡാൻസ് ചെയ്യാൻ കൂടെയുണ്ടായിരുന്ന പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് പ്രിൻസിപ്പാളിനോട് പരാതി പറഞ്ഞ വിരോധത്തിൽ വിദ്യാർത്ഥികളെ തട്ടി കൊണ്ടുപോയി അധ്യാപകന്റെ നേതൃത്വത്തിൽഇരുമ്പ് വടികൊണ്ടും മരവടി കൊണ്ടും ക്രൂരമായി മർദ്ദിച്ച കേസിൽ കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ . ചെറുകുന്ന് താവം പള്ളിക്കര സ്വദേശി ആദിശേഷനെ (18)യാണ് എസ്.ഐ.കെ. സുഹൈൽജാമ്യമില്ലാവകുപ്പുകൾ പ്രകാരം അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂട്ടു പ്രതിയായ മൂലക്കീൽ സ്വദേശിയായ കൗമാരക്കാരനെ നോട്ടീസ് നൽകി വിട്ടയച്ചു. മുഖ്യപ്രതിയായ അധ്യാപകൻ പുതിയങ്ങാടിയിലെ ലിജോ ജോൺ ഒളിവിലാണ്. കേസിൽ മറ്റൊരാളെകൂടി പിടികൂടാനുണ്ട്.
പയ്യന്നൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ
തൃക്കരിപ്പൂർ സ്വദേശികളെയാണ്
സ്കൂളിലെ ബി.എഡ് പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്തിരുന്നലിജോ ജോണും കൂട്ടാളികളും ക്രൂരമായി ആക്രമിച്ചത്.ഈ മാസം 9 ന് വൈകുന്നേരം 6.30 മണിക്ക് മാടായി വാടിക്കൽ പുഴക്കരയിൽ വെച്ചായിരുന്നു അക്രമം. സ്കൂളിൽ നിന്നും ഡിസംബർ5 ന് ടൂർ പോയ സമയത്ത് അടിമാലിയിൽ വെച്ച് പെൺകുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യുന്നതിനിടെ പ്രതി പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത് സ്കൂൾ പ്രിൻസിപ്പാളിനോടു പരാതി പറഞ്ഞ വിരോധത്തിൽ അധ്യാപകനായ ലിജോ ജോണും സുഹൃത്തുക്കളും വിദ്യാർത്ഥികളെ വാടിക്കൽ പുഴക്കരയിൽ എത്തിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരാതിക്കാരനായ തൃക്കരിപ്പൂർ സ്വദേശിയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പ്രതികൾ മട്ടലുകൊണ്ടും മരവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് രണ്ടുപേരെ പിടികൂടിയത്.
സാരമായിപരിക്കേറ്റ വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!