പയ്യന്നൂർ : സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചയാളുടെ മൃതദേഹം കണ്ടെത്തി.
ചീമേനി കയ്യൂർസ്വദേശിയായ അയ്യപ്പ ഭക്തൻ അനിലിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 4.50 മണിയോടെയാണ് സംഭവം.
ഭാര്യ കോറോം പരവന്തട്ടയിലെ എം.കെ. ഷീബയ്ക്കൊപ്പം ക്ഷേത്രത്തിലെത്തിയ ശേഷം ചിറയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഭാര്യയുടെ കൺമുന്നിലാണ് അത്യാഹിതം സംഭവിച്ചത്. യുവതിയുടെബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് ഫയർഫോഴ്സിലും പോലീസിലും വിവരമറിയിച്ചത്.
പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സിപി രാജേഷിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും പയ്യന്നൂർപോലീസും സ്‌കൂബ ടീമും, സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചിറയിൽ മൂന്നു മണിക്കൂറോളം നടത്തിയതിരച്ചിലിൽ രാത്രി 8.20 മണിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

