l
കണ്ണൂർ: കക്കാട് ടൗണിൽ ഇന്ന് രാവിലെ ഓട്ടോറിക്ഷ ചതുപ്പിലേക്ക് മറിഞ്ഞു. കുഞ്ഞി പള്ളിയിൽ നിന്ന് കണ്ണൂർ ടൗണിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ, മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കക്കാട് മത്സ്യ മാർക്കറ്റിന് സമീപമുള്ള റോഡരികിലെ ചതുപ്പിലേക്ക് മറിഞ്ഞതാണ് അപകടം.
അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ഡ്രൈവറെ കരയ്ക്കു കയറ്റി. ഡ്രൈവർക്കു നിസാര പരുക്കുകൾ മാത്രമാണ് ഉണ്ടായത്.
രാവിലെ ഒൻപതരയോടെ നാട്ടുകാർ വടം കെട്ടിവലിച്ച് ഓട്ടോറിക്ഷ ചതുപ്പിൽ നിന്ന് പുറത്തെടുത്തു.
റോഡിന്റെ വീതി കുറഞ്ഞതും, റോഡരികിൽ കൈവരിയില്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

