നിലാമുറ്റം മഖാം ഉറൂസ് ഇന്ന് തുടങ്ങും

Kannadiparamba online news
Screenshot

ഇരിക്കൂർ : ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസ് ചൊവ്വാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേനത്തിൽ അറിയിച്ചു. 25-ന് സമാപിക്കും. 

16-ന് നാലുമണിക്ക് ചപ്പാരപ്പടവ് ഉസ്താദ്‌ ഉദ്ഘാടനം നിർവഹിക്കും. റഹ്മാനിയ ദർസ് മാനേജിങ് കമ്മറ്റി പ്രസിഡൻറ് കെ.ടി. സിയാദ് ഹാജി പതാക ഉയർത്തും. അബ്ദുൽ റഷീദ് ദാരിമി അധ്യക്ഷനാകും.

24 വരെ തുടരുന്ന മതപ്രഭാഷണ പരമ്പരകളിൽ മുനീർ ഹുദവി വിളയിൽ, പാണക്കാട് റാജിഹ് അലിശിഹാബ്തങ്ങൾ തുടങ്ങിയവർ പ്രഭാഷണം നടത്തും. 24-ന് ഉച്ചമുതൽ അന്നദാനവും 25-ന് അസർ നമസ്കാരാനന്തരം കൂട്ട സിയാറത്തും നടക്കും. കൂട്ടസിയാറത്തിന് പി.പി. ഉമർ മുസ്‌ലിയാർ നേതൃത്വം നൽകും. 

പത്രസമ്മേളനത്തിൽ മഹല്ല് കമ്മറ്റി ഭാരവാഹികളായ കെ.ടി. സിയാദ് ഹാജി, കെ.പി. അബ്ദുൽ അസീസ്, കെ. മുഹമ്മദ് അശ്റഫ് ഹാജി, കെ.കെ. റസാഖ്, സി.സി. ഹിദായത്ത് ഹാജി, എൻ.വി. ഹാഷിം, കെ. മേമി ഹാജി, കെ.പി. മൊയ്തീൻ കുഞ്ഞി, കെ.കെ. കുഞ്ഞിമായിൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!