തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ചു. 16 ദിവസം ജയിലിൽ കഴിഞ്ഞ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ അന്വേഷണസംഘം, തെളിവെടുപ്പ് പൂർത്തിയായതായും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് രാഹുൽ ഈശ്വറിനെ വൈദ്യപരിശോധനയ്ക്കായി ഫോർട്ട് ആശുപത്രിയിലും ജനറൽ ആശുപത്രിയിലും എത്തിച്ചിരുന്നു. രണ്ട് തവണ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് 16 ദിവസമായി അദ്ദേഹം റിമാൻഡിലായിരുന്നു. തുടക്കത്തിൽ ജയിലിൽ നിരാഹാരസമരം നടത്തിയിരുന്നെങ്കിലും പിന്നീട് അത് അവസാനിപ്പിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നവംബർ 30ന് സൈബർ പൊലീസ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

