നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്ക് 20 വർഷം തടവ്; 50,000 രൂപ വീതം പിഴയും

Kannadiparamba online news
Screenshot

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറു പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജഡ്ജി ഹണി എം. വർഗീസ് ആണ് ശിക്ഷ പ്രസ്താവിച്ചത്.

കോടതി എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

ശിക്ഷിക്കപ്പെട്ട പ്രതികൾ:
1. സുനിൽ എൻ.എസ് (പൾസർ സുനി) – പെരുമ്പാവൂർ വേങ്ങൂർ നാടുവിലേക്കുടി
2. മാർട്ടിൻ ആന്റണി – കൊരട്ടി തിരുമുടികുന്നുകര പുതുശേരി
3. ബി. മണികണ്ഠൻ – തമ്മനം മണപ്പാട്ടിപ്പറമ്പ്
4. വി.പി. വിജീഷ് – കണ്ണൂർ കതിരൂർ മംഗലശ്ശേരി
5. എച്ച്. സലീം (വടിവാൾ സലീം) – എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പ്
6. പ്രദീപ് ഉഷ ശ്രീഹരൻ – തിരുവല്ല പെരിങ്ങറ പഴയനിലം

തെളിഞ്ഞ കുറ്റങ്ങൾ (IPC & IT Act):
• IPC 376D – കൂട്ടബലാത്സംഗം
• IPC 366 – സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ
• IPC 342 – അന്യായ തടങ്കൽ
• IPC 354 – സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന ബലപ്രയോഗം
• IPC 354(B) – സ്ത്രീയെ നഗ്നയാക്കാനുള്ള ശ്രമം
• IPC 357 – ക്രിമിനൽ ബലപ്രയോഗം
• IT Act പ്രകാരമുള്ള കുറ്റങ്ങളും

വിവിധ പ്രതികൾ വിചാരണകാലത്ത് അനുഭവിച്ച ജയിൽവാസം:
• പൾസർ സുനി – 7 വർഷം
• മാർട്ടിൻ ആന്റണി – 7 വർഷം
• മണികണ്ഠൻ – 3.5 വർഷം
• വിജീഷ് വി.പി. – 3.5 വർഷം
• വടിവാൾ സലീം – 2 വർഷം
• പ്രദീപ് – 2 വർഷം

കോടതി ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രതികളുടെ വ്യക്തിപരമായ വാദങ്ങളും പ്രോസിക്യൂഷന്റെ ശിക്ഷാവാദവും കേട്ടിരുന്നു.

ദൃശ്യങ്ങൾ പകർത്തിയ മെമ്മറി പോലീസ് ഉദ്യോഗസ്ഥൻ സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. അതീവ ശ്രദ്ധ പുലർത്തണം എന്ന് കോടതി നിർദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം.

മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജഡ്ജി നിർദേശിച്ചു.

കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!