കണ്ണൂർ : തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജില്ലയിൽ മികച്ച വിജയം നേടുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എൻ. ചന്ദ്രൻ പറഞ്ഞു. നഗര-ഗ്രാമ പ്രദേശങ്ങളിൽ എൽഡിഎഫിന്റെ മുന്നേറ്റം പ്രകടമാണ്. പുതുതായി ചില നഗരസഭകൾ എൽഡിഎഫ് നേടും. അതുപോലെ കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളും വാർഡുകളും സ്വന്തമാക്കും. ജനങ്ങൾ വളരെ സന്തോഷത്തോടെ വോട്ട് ചെയ്യുന്നതാണ് ദൃശ്യമായത്. എൽഡിഎഫ് സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫിന്റെ മുന്നേറ്റത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പ്രാദേശിക ഭരണസമിതികൾ അഴിമതിമുക്തമായിരിക്കാൻ എൽഡിഎഫ് ഭരിക്കുന്നതാണ് നല്ലതെന്ന് ജനങ്ങൾ തിരിച്ചറിയുന്നു-ചന്ദ്രൻ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

