തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ ഏഴ് ജില്ലകളിലും മികച്ച പോളിങ് രേഖപ്പെട്ടു. 11.45-നുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതൽ പോളിങ് എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലായിരുന്നു.
ജില്ലകളിലെ പോളിങ് ശതമാനം (11.45 വരെ):
തിരുവനന്തപുരം: 29.23% കൊല്ലം: 32.57% പത്തനംതിട്ട: 31.37% ആലപ്പുഴ: 33.81% കോട്ടയം: 31.88% ഇടുക്കി: 33.33% എറണാകുളം: 33.83%
കോർപറേഷനുകളിൽ:
തിരുവനന്തപുരം കോർപറേഷൻ: 23.71% കൊല്ലം കോർപറേഷൻ: 25.97% കൊച്ചി കോർപറേഷൻ: 26.27%
രാവിലെ തന്നെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി, രമേശ് ചെന്നിത്തല, എംഎ ബേബി, ബിനോയ് വിശ്വം, ജി സുധാകരൻ, മന്ത്രി വീണാ ജോർജ് എന്നിവരാണ് വോട്ട് ചെയ്തത്.
ചലച്ചിത്ര താരങ്ങളും രാവിലെ വോട്ടിനായി എത്തി. നടനും എംഎൽഎയുമായ എം. മുകേഷ്, ആസിഫ് അലി, ലാൽ, രഞ്ജി പണിക്കർ എന്നിവർ വോട്ട് രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പുകളിൽ സ്ഥിരം വോട്ടർ ആയ മമ്മൂട്ടിക്ക് പക്ഷേ ഈവണ വോട്ടുണ്ടായിരുന്നില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

