കഞ്ചാവുമായി രണ്ട് അധിഥി തൊഴിലാളികൾ എക്സൈസ് പിടിയിൽ

kpaonlinenews

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഇന്നലെ ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ലാണ് നവാബ്ഖാന്‍(25), ബഹദൂര്‍ ഗെമിരി(26) എന്നിവര്‍ പിടിയിലായത്.

സ്‌ട്രൈക്കിംഗ് ഫോഴ്‌സ് കണ്‍ട്രോള്‍ ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ കുറുമാത്തൂര്‍-കൂനം റോഡില്‍ വെച്ചാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്.

ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. 42 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍ വിനീത്, സുരജ് എന്നിവരും റെയിഡില്‍ പങ്കെടുത്തു.

Share This Article
Leave a comment
error: Content is protected !!