പീഡന ആരോപണം: മുകേഷിന്റേതിനെക്കാൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസ് ഗുരുതരമെന്ന് എഐഡബ്ല്യു ഡയറുടെ ആരോപണം

Kannadiparamba online news
Screenshot

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡനാരോപണവുമായി താരതമ്യം ചെയ്താൽ മുകേഷിനെതിരായ കേസ് അത്ര തീവ്രമല്ലെന്ന് അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായർ ആരോപിച്ചു.

കൊടും ക്രിമിനലും ‘ബലാത്സംഗ വീരൻ’ തന്നെയാണ് രാഹുൽ മാങ്കൂട്ടതിലെന്നും, അദ്ദേഹമാണ് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ ഭൂരിപക്ഷവും നിർദേശിച്ചതെന്നും ലസിത നായർ പറഞ്ഞു. പീഡനപരമ്പരകൾക്ക് കാവൽ നിന്നവരും രാഹുലിന്റെ അടിമകളും സ്ഥാനാർത്ഥിത്വം ലഭിച്ചതായും അവർ കുറ്റപ്പെടുത്തി.

ഏറ്റവുമൊടുവിൽ പരാതി നൽകിയ യുവതിയെ, രാഹുലിന്റെ നിർദേശപ്രകാരം ഹോംസ്റ്റേയിൽ എത്തിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാനാണ്. അതിനുശേഷം രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്നും ശരീരമാകെ മുറിവുകളുണ്ടാക്കിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതിയെ എത്തിച്ച ഫെന്നിക്കാണ് അടൂർ നഗരസഭയിൽ കോൺഗ്രസ് സീറ്റ് നൽകിയതെന്നും ലസിത ആരോപിച്ചു.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്യാജ ഐഡന്റിറ്റി കാർഡ് നിർമാണ കേസിലും ഫെന്നി ആരോപണവിധേയനാണെന്ന് ലസിത ചൂണ്ടിക്കാട്ടി.

മൂന്നോളം പരാതികൾ മുമ്പ് കിട്ടിയിട്ടും അവയെല്ലാം പൂഴ്ത്തിയിരുന്നത് കെപിസിസിയാണെന്നും, രാഹുൽ വിഷയത്തിൽ പാർട്ടി രണ്ടാം പ്രതസ്ഥാനത്താണെന്നും അവർ വിമർശിച്ചു.

ലൈംഗിക വൈകൃത മനോരോഗിയായ രാഹുൽ മാങ്കൂട്ടതില് പോലെയുള്ളവർ സമൂഹത്തിനുതന്നെ അപകടമാണെന്നും; ഇവർക്ക് മുന്നിലെ സ്ത്രീകൾ ആരെന്നോ അവരുടെ അവസ്ഥയെന്നോ തിരിച്ചറിയാനാകില്ലെന്നും ലസിത നായർ പറഞ്ഞു. “യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാനുള്ള യോഗ്യത ഇതായിരുന്നു?” എന്നും അവർ ചോദിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!