രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസ്; കോൺഗ്രസ് പുറത്താക്കൽ നടപടിയിലേക്ക്

Kannadiparamba online news
Screenshot

തിരുവനന്തപുരം:
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചു. ഇന്നലെ ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പരാതി “ഗുരുതരസ്വഭാവമുള്ളതാണെന്നും തള്ളിക്കളയാനാവില്ല” എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.

കേസെടുത്തതിന് ശേഷം പരാതിക്കാരിയെ കണ്ടെത്തി വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് നടപടി തുടർന്നു പോകുന്നത്.

അതേസമയം, കോൺഗ്രസ് നേതൃനിര രാഹുലിനെതിരെ കർശന നടപടിയിലേക്ക് നീങ്ങുകയാണ്. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കെപിസിസി ശുപാർശ ചെയ്യുന്ന തീരുമാനം എഐസിസി സ്വീകരിക്കുമെന്ന് സൂചനയുണ്ട്. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.

വിഷയത്തെ കുറിച്ച് പാർട്ടിനകത്ത് ശക്തമായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്.

🔶 നേതാക്കളുടെ പ്രതികരണം
• കെ. മുരളീധരൻ:
“ബ്രഹ്മാസ്ത്രത്തിന് സമയമായി. പുകഞ്ഞ കൊള്ളി പുറത്തിറങ്ങും. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്ക് അതോടൊപ്പം തന്നെ പോകാം. പാർട്ടി നൽകിയ ദൗത്യം മതിൽ ചാടാൻ അല്ല.”
• കെ.കെ. രമ:
“മാതൃകാപരമായ നടപടി പ്രതീക്ഷിക്കുന്നു. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം.”
• ബിന്ദു കൃഷ്ണ:
“രാഹുൽ പൊതുരംഗത്ത് തുടരുന്നത് തന്നെ നാടിന്റെ അപമാനമാണ്.”
• ഷാനിമോൾ ഉസ്മാൻ:
“രാഹുലിന് ഇനി പാർട്ടിയിൽ സ്ഥാനം പാടില്ല.”

പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് നീക്കവും കോൺഗ്രസിന്റെ സംഘടനാത്മക നടപടികളും ചേർന്നതോടെ രാഹുൽ മാങ്കൂട്ടത്തിലെക്കെതിരെ രാഷ്ട്രീയവും നിയമപരവുമായ സമ്മർദ്ദം കനക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!