തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പോക്സോ കേസിൽ പിടിയിൽ. പശ്ചിമ ബംഗാൾ ബുദ്ദിഗ്രാ ഗിർബൂർ സ്വദേശി മുഹമ്മദ് ഫിർദോസ് ഷേഖിനെ (22) യാണ് ഇൻസ്പെക്ടർ പി.ബാബുമോൻ അറസ്റ്റു ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. നഗരത്തിലെ ഒരു സ്കൂളിൽ നിർമ്മാണ പ്രവൃത്തിക്കെത്തിയ യുവാവ് വിദ്യാർത്ഥിയായ ആറു വയസുകാരനെ മൂത്രപ്പുരയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ച് സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

