കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Kannadiparamba online news
Screenshot

കൊല്ലം: കിളികൊല്ലൂർ കരിക്കോട് അപ്പോളോ നഗറിൽ നടുക്കത്തോടെ നിറഞ്ഞ കൊലപാതക സംഭവം. ഭർത്താവ് മധുസൂദനൻ പിള്ള (ഇടത്തിങ്കൽ) ഭാര്യ കവിത (46) യെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി 12.30 ഓടെയാണ് ക്രൂര സംഭവം നടന്നത്.

കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഏറെ നേരം ഇവർ തമ്മിൽ വഴക്ക് നടന്നതായി അയൽവാസികൾ പറയുന്നു. വഴക്കിനിടെ, വീട്ടിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് മധുസൂദനൻ ഭാര്യയെ ആക്രമിച്ചത്.

സംഭവസമയത്ത് അവരുടെ മകളും വീട്ടിലുണ്ടായിരുന്നു. അമ്മയെ രക്തസമുദ്രത്തിൽ കിടക്കുന്നത് കണ്ട മകൾ നിലവിളിച്ചതോടെ അയൽക്കാർ എത്തുകയും ഉടൻ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിലെടുത്തു.

കവിത കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയായിരുന്നു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഏറെ നാളായി ഇരുവർക്കും തമ്മിൽ തർക്കങ്ങളും കുടുംബകലഹങ്ങളും ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!