നാറാത്ത്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നണി സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്.
ദേശസേവാ യുപി സ്കൂൾ അങ്കണത്തിൽ നടന്ന എൽ.ഡി.എഫ്. നാറാത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പർ സ. എൻ. സുകന്യ ഉദ്ഘാടനം ചെയ്തു.
കൺവെൻഷനിൽ സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റിയംഗം ബൈജു കോറോത്ത് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു.
📋നാറാത്ത് ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ (17 വാർഡുകൾ)
- ടി.ലീല
- മിനി.എ
- എം.വി.കുഞ്ഞിരാമൻ
- പി.പി. സോമൻ
- സി. ഇബ്രാഹിം കുട്ടി
- കെ.എം. ഫാസില
- ഒ.ടി. കോമളവല്ലി
- എ. പുരുഷോത്തമൻ
- ആർ. സുജേഷ്
- കണ്ടപ്പൻ രാജീവൻ
- പി. ഉഷ
- പി.രാമചന്ദ്രൻ
- വിദ്യ.കെ
- മിനി.എ
- ഫസീല. പി.വി
- നയന. എ
- ഫിറോസ് എ.പി
- കെ.കെ ഓമന
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ
കണ്ണാടിപ്പറമ്പ് ഡിവിഷൻ. പി. പവിത്രൻ
നാറാത്ത് ഡിവിഷൻ. സിന്ധു. സി
പ്രഖ്യാപനം വന്നതോടെ സ്ഥാനാർത്ഥികൾ ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

