ബെങ്കളൂരു ബിസിസിഐ സെൻറർ ഓഫ് എക്സലൻസിൽ നവംബർ 17 മുതൽ 30 വരെ നടക്കുന്ന ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അണ്ടർ 19 ട്രയാങ്കുലർ ഏകദിന സീരിസിനുള്ള ഇന്ത്യൻ എ ടീം ഫീൽഡിങ്ങ് പരിശീലകനായി തലശ്ശേരിക്കാരനായ മസർ മൊയ്തു ഒ വി തെരഞ്ഞെടുക്കപ്പെട്ടു.അഫ്ഗാനിസ്ഥാൻ അണ്ടർ 19 , ഇന്ത്യ ബി അണ്ടർ 19 എന്നീ ടീമുകളുമായി ഇന്ത്യ എ അണ്ടർ 19 ടീം റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ മത്സരിക്കും.നവംബർ 30 നാണ് ഫൈനൽ.പഞ്ചാബ് സ്വദേശിയായ വിഹാൻ മൽഹോത്രയാണ് ഇന്ത്യ എ ടീം ക്യാപ്റ്റൻ.തൃശ്ശൂർ സ്വദേശിയായ മുഹമ്മദ് ഇനാൻ ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബിസിസിഐ ലെവൽ ബി പരിശീലകനായ മസർ മൊയ്തു 2024 ഒക്ടോബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൻറെ ഫീൽഡിങ്ങ് പരിശീലകനായും , ഓഗസ്റ്റിൽ ദുലീപ് ട്രോഫിയിൽ ഇന്ത്യ ‘ഡി’ ടീമിൻറെ ഫീൽഡിങ്ങ് പരിശീലകനായും,2025 മെയ് മാസത്തിൽ ബിസിസിഐ അണ്ടർ 23 ഹൈ പെർഫോർമൻസ് എമേർജിങ്ങ് ക്യാമ്പ് പരിശീലകനായും 2024 ഏപ്രിൽ മെയ് മാസങ്ങളിൽ ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും 2022 ,2023 വർഷങ്ങളിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ എൻ സി എ ക്യാമ്പിലും ഫീൽഡിങ്ങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെയും 2017-18 സീസണിൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിൻറെയും സഹപരിശീലകനായിരുന്നു മസർ. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫീൽഡിങ്ങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കേരള ടീമിൻറെ മുഖ്യ പരിശീലകനായിരുന്നു മസർ. 2012-13 ൽ കേരള ക്രിക്കറ്റ് അസോസിയേഷൻറെ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടി.കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു.തലശ്ശേരി ചേറ്റംകുന്ന് ഗസലിൽ ടി.സി.എ മൊയ്തുവിൻറേയും ഒ.വി ഷൈലയുടേയും മകനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

