വിജയോത്സവം സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

കണ്ണാടിപറമ്പ് : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് സ്കൂൾ പാപ്പിനിശേരി സബ് ജില്ലാ അറബിക് കലോത്സവത്തിൽ മിന്നും. ജയം കരസ്ഥമാക്കി. എൽ പി അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി. മത്സരിച്ച 9 ഇനങ്ങളിൽ കുട്ടികൾക്ക് എ ഗ്രേഡ് നേടി. യു പി അറബിക് മത്സരത്തിൽ മൂന്നാം സ്ഥാനവും, ഹൈ സ്കൂൾ അറബിക് കലോത്സവത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിജയികളെ സ്കൂൾ മാനേജ്മെന്റ്, സ്റ്റാഫ്‌, പി ടി എ അനുമോദിച്ചു. സ്കൂളിൽ വെച്ച് നടന്ന വിജയോത്സവ ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജി, വിജയികളെ അനുമോദിച്ചു.
കമ്മിറ്റി മെമ്പർ ഖാലിദ് ഹാജി, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, വൈസ് പ്രിൻസിപ്പൽ സുനിത രാജീവ്‌ വിജയികൾക്ക് മെഡലുകളും, സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ റാലിയും മധുര വിതരണവും നടന്നു.
റാലിക്ക് അദ്ധ്യാപകരായ സാദിക്ക് വാഫി,താഹ, സൗദബി, രശ്മി, ആബിദ, മുഹമ്മദ്‌ തുടങ്ങിയവ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!