ചേലേരി: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് മയ്യിൽ ബ്ലോക്ക് വാർഷിക സമ്മേളനം ഈശാനമംഗലം സാംസ്കാരിക നിലയം ഹാളിൽ നടന്നു. കെ.എസ്.പി.എസ് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകി പദ്ധതി പരിഷ്ക്കരിക്കണമെന്നും പരാതികൾ പരിഹരിക്കാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് പ്രകാശൻ കറത്ത അധ്യക്ഷം വഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ വി.വി. ഗീത, ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ, എൻ.ജി.ഒ. സംഘ് തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി നിജിൽ മനോഹരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി. ജയരാജൻ , പി.സി. ദിനേശൻ , ടി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രകാശൻ കറത്ത ( പ്രസിഡന്റ് ), സി. രമേശൻ ( സെക്രട്ടറി ), ബാബു വികാസ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. പാസ്സാക്കിയ ഡി.എ യുടെ 193 മാസത്തെ കുടിശ്ശിക അനുവദിക്കാനും, 2024 പ്രാബല്യത്തിൽ അർഹമായ പെൻഷൻ പരിഷ്കരണ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടും യുവ തലമുറയെ സാംസ്കാരികമായി അധ :പ്പതിപ്പിക്കാൻ അശ്ലീല സംഗീതത്തിന് അവാർഡ് നൽകിയ ജൂറിക്കെതിരെയും സമ്മേളനത്തിൽ പ്രേമേയം പാസ്സാക്കി. സിക്രട്ടറി സി.രമേശൻ സ്വാഗതവും ഖജാൻജി ബാബു വികാസ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

