ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയ സംഭവം: പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു

Kannadiparamba online news
Screenshot

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ട്രെയിനിന്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്ന ദേഷ്യത്തിലാണ് താൻ ചവിട്ടിയിട്ടത് എന്നാണ് പ്രതിയുടെ മൊഴി.

പ്രതി വ്യക്തമാക്കിയത് പ്രകാരം, പിന്നിൽ നിന്നാണ് ചവിട്ടിയതെന്നും, താനൊറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നതെന്നും പറയുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നതായി അറിയിച്ചു.

റെയിൽവേ പൊലീസ് പ്രതിയെ ചോദ്യം ചെയ്തതിൽ, പെൺകുട്ടിയെ തള്ളിയിട്ടത് താനാണെന്ന് സുരേഷ് സമ്മതിച്ചതായി സ്ഥിരീകരിച്ചു. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്നും, ശുചിമുറി ഭാഗത്താണ് നിന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.

പ്രത്യേകമായൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. അറസ്റ്റിലായ പ്രതിയെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും.

ഇന്നലെ കസ്റ്റഡിയിലെടുത്ത സമയത്ത്, താനല്ല പ്രതിയെന്ന് സ്ഥാപിക്കാനുള്ള ശ്രമം സുരേഷ് നടത്തിയിരുന്നു. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഇയാളുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തി.

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയിരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!