വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. കോൺഗ്രസ് പ്രവർത്തകൻ മാലോം ചുള്ളിക്കാര്യോട്ട് ചാൽ സ്വദേശിയായ കുമ്പിളിങ്ങിൽ ഹൗസിൽ പ്രിൻസിനെ (47) യാണ് എസ്.ഐ. സുമേഷ് ബാബു അറസ്റ്റ് ചെയ്തത്. ഒക്ടോബർ 14ന് ആയിരുന്നു സംഭവം. സ്കൂൾ വിദ്യാർത്ഥിനിയെ കാറിൽ വെച്ച് പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടിലും സ്കൂളിലും വിവരം പറയുകയായിരുന്നു . വിവരമറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

