പഴയങ്ങാടി: തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ഓട്ടോ യാത്രക്കാരനായ യുവാവ് മരണപ്പെട്ടു. മാടായിപ്പാറയിൽ വെച്ച് ഓട്ടോ മറിഞ്ഞ്ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന
മാടായി വെങ്ങര കക്കാടപ്പുറത്തെ
ഹസീബ് (25) ആണ് മരണപ്പെട്ടത്.
രണ്ടാഴ്ച മുമ്പ് മാടായിപ്പാറയിൽ വെച്ചാണ് അപകടം നടന്നത്.
ഗുരുതരാവസ്ഥയിൽ ചികിത്സക്കിടെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. പുളിങ്ങോം സ്വദേശി ബഷീറിന്റെയും പഴയങ്ങാടി വെങ്ങര കക്കാടപ്പുറം സ്വദേശിനി സുമയ്യയുടെയും മകനാണ്. സഹോദരി: സന.പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

