മയ്യിൽ ടൗണിലെ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ ഡിവൈഡറിൽ ചരക്ക് ലോറി ഇടിച്ച് കയറി.
മയ്യിൽ ടൗണിലെ ഡിവൈഡറുകളിൽ സൂചന ബോർഡുകൾ ഇല്ലാത്തതും, രാത്രികാലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായതും കാരണം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്ത് നിരന്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്.
രാത്രി പെയ്ത കനത്ത മഴയിലും വ്യാപാരികളും നാട്ടുകാരും സമയോചിതമായി ഇടപെട്ട് വാഹനം ഡിവൈഡറിൽ നിന്നും പുറത്തെടുത്തു.
🚨 അടിയന്തര നടപടി ആവശ്യപ്പെട്ടു:
മയ്യിൽ ടൗണിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയും, ഡിവൈഡറിൽ സൂചന ബോർഡുകൾ സ്ഥാപിക്കുകയും, ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യിൽ യൂണിറ്റ് സെക്രട്ടറി രാജീവ് മാണിക്കോത്ത് ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

