ടിപ്പർ ലോറി കാറിൽ ഇടിച്ച് ഡാൻസാഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

Kannadiparamba online news

കാസർഗോഡ് : മയക്കുമരുന്ന് കേസിലെ പ്രതിയെ അന്വേഷിച്ചിറങ്ങിയ ഡാൻസാഫ് സ്ക്വാഡ് അംഗം ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചു. ചെറുവത്തൂർമയിച്ച സ്വദേശിയും നീലേശ്വരത്ത് താമസക്കാരനുമായ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. സജീഷ് (42) ആണ് മരിച്ചത്. പരേതരായ കൃഷ്ണൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഷൈനി (കരിന്തളം ). മക്കൾ: ദിയാ ,ദേവജ് സഹോദരങ്ങൾ: ജയേഷ് പ്രിയേഷ് (ഇരുവരും മലേഷ്യ).
ദേശീയ പാതയിൽ വിദ്യാനഗർ ചെങ്കള നാലാം മൈലിൽ വെച്ച്
ടിപ്പർ ലോറി കാറിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 2.45 മണിയോടെ യാണ്സംഭവം. കാറിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കാഞ്ഞങ്ങാട്ടെ സുഭാഷ് ചന്ദ്രന് (41) പരിക്കേറ്റു. ഇവരെ ചെങ്കളയിലെ ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബേക്കൽ ഡിവൈഎസ്പി യുടെ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളാണ് ഇരുവരും. ഇന്നലെ വൈകുന്നേരം ചട്ടഞ്ചാലിൽ വെച്ച് എം ഡി എം എ പിടികൂടിയപ്പോൾ കാറിൽ നിന്നും ഇറങ്ങി ഓടിയദന്ത ഡോക്ടറെ അന്വേഷിച്ച് കാസറകോട്ടേക്കുള്ള യാത്രയിലാണ് അപകടം.വിവരമറിഞ്ഞ് സ്ഥലത്തെ ത്തിയവിദ്യാനഗർ പോലീസ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്ത് ഡ്രൈവർക്കെതിരെ കേസെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!