മയ്യിലില്‍ കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്പോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kannadiparamba online news
Screenshot

മയ്യില്‍: കോണ്‍ക്രീറ്റ് സൈറ്റില്‍ നിന്ന് പലക തലയില്‍ വീണ് ടെമ്പോ വാഹന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മയ്യില്‍ ചെറുപശ്ശി ഒറവയലിലെ പഴയടത്ത് ഹൗസില്‍ പി. കുഞ്ഞമ്പുവിന്റെ മകന്‍ പി. പ്രദീപന്‍ (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30ഓടെ മയ്യില്‍ നിരത്തുപാലത്തെ അയൂബ് എന്നയാളുടെ വീടിന്റെ കോണ്‍ക്രീറ്റ് സൈറ്റിലെത്തി തന്റെ ടെമ്പോ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മുകളിലെ നിലയില്‍ നിന്ന് പലക തലയില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ മയ്യില്‍ എം.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പഴയടത്ത് കുഞ്ഞമ്പുവിന്റെയും പരേതയായ കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ശശികല (മൊറാഴ). മക്കള്‍: അധര്‍വ്വ്, അശ്‌വിക്. സഹോദരി: പ്രസീത. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!