സീതാറാം യെച്ചൂരി യുടെ ഒന്നാം ചരമവാർഷികം സിപിഐ ( എം ) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും

Kannadiparamba online news

സിപിഐ (എം) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരിക്കെ നിര്യാതനായ സീതാറാം യെച്ചൂരി യുടെ ഒന്നാം ചരമവാർഷികം സിപിഐ ( എം ) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിക്കും. ലോക്കലിലെ 16 ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രഭാതഭേരിയോടെ ചെമ്പതാക ഉയർത്തി.
വൈകുന്നേരം കരിങ്കൽ കുഴി, കൊളച്ചേരി മുക്ക് എന്നിവിടങ്ങളിൽ അനുസ്മരണയോഗം നടക്കും. 12 മുതൽ 15 വരെ യുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണം നടക്കും.
കരിങ്കൽ കുഴിയിൽ ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര പതാക ഉയർത്തി. തുടർന്ന് നടന്ന പുഷ്പാർച്ചനയിൽകെ രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ, എപി സുരേഷ്, എകൃഷ്ണൻ സി രജുകുമാർ, എം.വി ഷിജിൻ പി. അക്ഷയ്, എം. രാമചന്ദ്രൻ സുനീഷ് പി , പ്രേമരാജൻ, ഇ രാജീവൻ , സ്വിതിൻ സത്യൻ തുടങ്ങിയവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!