നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS, ജെന്റർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്കായി Life Saving Tips പരിശീലനവും, ജെന്റർ ചാമ്പ്യൻമാരെ ആദരിക്കുന്ന പരിപാടിയും പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രകാശൻ എൻ.കെ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീജ കെ പദ്ധതി വിശദീകരിച്ചു.
പരിശീലനത്തിന് കണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജു കെ, ബിജേഷ് എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജെന്റർ ചാമ്പ്യൻമാരായ ശ്യാമള കെ, ആയിഷ എൻ, അന്നമ്മ ടി.എം, സുജാത കെ.കെ, ഓമന കെ.കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വൈസ് പ്രസിഡണ്ട് കെ. ശ്യാമള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ വി, കമ്മ്യൂണിറ്റി കൗൺസിലർ സുമതി കെ, ഉപസമിതി കൺവീനർമാർ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

