കണ്ണൂർ ∙ ഓണാഘോഷങ്ങൾ ഓരോയിടത്തും വ്യത്യസ്ത നിറപ്പകിട്ടോടെ അരങ്ങേറുമ്പോൾ, പള്ളിക്കുന്ന് സ്വദേശി യുവാക്കൾ ഒരുക്കിയത് ശ്രദ്ധേയമായൊരു പുതുമയാണ്. കുളത്തിന്മുകളിൽ പൂക്കളം ഒരുക്കി നാട്ടുകാർക്ക് അപൂർവ്വ കാഴ്ച സമ്മാനിച്ചു.
വർഷങ്ങളായി പൊടിക്കുണ്ട് തയ്യിൽ തറവാട്ടുകുളത്തിലാണ് ഈ വിസ്മയകരമായ പൂക്കളമൊരുങ്ങുന്നത്. തെർമോക്കോളിന്റെ മുകളിലായി ഒരുക്കിയ പൂക്കളം കാറ്റിന്റെ തലോടലിൽ ഒഴുകി സഞ്ചരിക്കുന്ന കാഴ്ച, നാട്ടുകാരെയും സന്ദർശകരെയും ആകർഷിക്കുന്നു.
നൂറ്റാണ്ട് മുമ്പ് വാസ്തുവിദ്യ പ്രകാരം നിർമിച്ച മനോഹരമായ കുളത്തിന് പൂക്കളം ഒരു തിലകം ചാർത്തുന്നതുപോലെയാണ്. ഓണാഘോഷത്തിന്റെ പ്രൗഢി കൂട്ടുന്ന ഈ സംരംഭത്തിന് പിന്നിൽ പള്ളിക്കുന്ന് Swimming Waves കൂട്ടായ്മയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

