മണൽലോറികളുമായി ഡ്രൈവർമാർ പിടിയിൽ

Kannadiparamba online news

വളപട്ടണം: മണൽലോറികളുമായി ഡ്രൈവർമാരെ പോലീസ് പിടികൂടി. മട്ടന്നൂർ കൊളാരി സ്വദേശിയും കീച്ചേരിയിൽ താമസക്കാരനുമായ എം.പി. മുഹമ്മദ് മജി നാസ് (38), കണ്ണവം തൊടിക്കളത്തെ ശ്രേയ നിവാസിൽ പി.അനൂപ് (55) എന്നിവരെയാണ് വളപട്ടണം എസ്.ഐ. ടി.എം. വിപിനും സംഘവും പിടികൂടിയത്. പട്രോളിംഗിനിടെ ചിറക്കൽ മൂപ്പൻ പാറയിൽ വെച്ചാണ് കെ.എൽ. 58. എസ്. 7751 നമ്പർ ലോറിയിൽ നിന്നും കെ എൽ .58. ജി. 5121 നമ്പർ ടിപ്പർ ലോറിയിലേക്ക് മണൽ കയറ്റുന്നതിനിടെ പിടികൂടിയത്. മണൽലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!