മാനിയൂർ:
ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കുട്ടത്തിൽ MLA സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് DYFI, AIDWA, SFI സംയുക്തമായി ചട്ടുകപ്പാറയിൽ നിന്ന് 39 ബസാറിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ആത്മാഭിമാന സംഗമവും സംഘടിപ്പിച്ചു.
CPI(M) വേശാല ലോക്കൽ കമ്മിറ്റി അംഗം കെ. നാണു പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ വേശാല വില്ലേജ് ട്രഷറർ എൻ.വി. സുഭാഷിണി അധ്യക്ഷയായി. കെ. രാമചന്ദ്രൻ, കെ. ഗണേശൻ, കെ.വി. പ്രതീഷ് എന്നിവർ പ്രസംഗിച്ചു. DYFI വേശാല മേഖലാ കമ്മിറ്റി അംഗം എ. സുകേഷ് സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

