കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രവർത്തകസമിതിയംഗവും ജില്ലാ മുൻ പ്രസിഡന്റുമായ തായത്തെരുവിലെ കെ.ഇ. ഹസ്സൻകുഞ്ഞി (കുഞ്ഞിക്ക) (83) അന്തരിച്ചു. കണ്ണൂർ ഹാജി റോഡിലെ അരി മൊത്തവ്യാപാര സ്ഥാപനമായ കെ.ഇ. ഉമ്മർകുഞ്ഞി ആന്റ് കമ്പനിയുടെ ഉടമയായിരുന്നു.
ഇന്ന് പുലർച്ചെയാണ് അന്ത്യം. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് സിറ്റി ജുമാമസ്ജിദ് പള്ളി ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: കക്കന്റവിള സൈബുന്നിസ. മക്കൾ: ഫാത്തിമ, ഫരീദ, നസീന, നവീദ്, ശംസീർ, ജസീല, ശബാന. മരുമക്കൾ: പി.ടി.പി. റാസിക്, ഇ.കെ. അബ്ദുൽ മുത്തലിബ്, ചിറ്റാലിക്കൽ അബ്ദുൽ ലത്തീഫ്, പി.പി. ഹുസൈൻ, പി.വി. യൂനുസ്, പി.സി. സറീന, പി.കെ. ശർമിന.
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ മുൻ പ്രസിഡന്റായും ഫുഡ് ഗ്രൈൻസ് മർച്ചന്റ്സ് അസോസിയേഷന്റെ മുഖ്യ ഭാരവാഹിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ കാംബസാർ, തായത്തെരു മസ്ജിദുകൾ ഉൾപ്പെടെ നിരവധി സമുദായ, സാമൂഹിക സംഘടനകളിലും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

