ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ കൈമാറി

Kannadiparamba online news

അഴീക്കോട് നിയോജക മണ്ഡലത്തിലെ സി,ഡി ഗ്രേഡ് ഗ്രന്ഥശാലകൾക്ക്
എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നൽകുന്ന ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു.
വായനശാലകളെ വിജ്ഞാന ലഭ്യതയുടെ ആധുനിക കേന്ദ്രങ്ങളാക്കി ഉയർത്താൻ ആവശ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്ന് എം എൽ എ പറഞ്ഞു. ചിറക്കൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ അധ്യക്ഷയായി.

മണ്ഡലത്തിലെ സി,ഡി ഗ്രേഡിൽ ഉൾപ്പെടുന്ന 20 ഗ്രന്ഥശാലകൾക്കാണ് മൂന്ന് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൈമാറിയത്. എം.എൽ.എ ഫണ്ടിൽ ഇ, എഫ് ഗ്രേഡുകളിലെ മുഴുവൻ വായനശാലകൾക്കും കഴിഞ്ഞ വർഷം പുസ്തകം നൽകിയിരുന്നു. നേരത്തെ 50 ഓളം വായനശാലകൾക്ക് സൗണ്ട് സിസ്റ്റം, പ്രിന്ററുകൾ, പ്രൊജക്ടർ, ലാപ്ടോപ്പുകൾ ഉൾപ്പെടെ നൽകിയിരുന്നു. ഗ്രന്ഥശാല ഭാരവാഹികളുടെ വിപുലമായ യോഗം വിളിച്ചുചേർത്ത് പദ്ധതികൾ തയ്യാറാക്കിയാണ് പുസ്തക വിതരണവും മറ്റ് അനുബന്ധ പദ്ധതികളും തയ്യാറാക്കിയത്.

വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി ഷമീമ, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.രമേശൻ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.അജീഷ്, വളപട്ടണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ.സി ജംഷീറ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.ടി ശശി, ടി.പി വേണുഗോപാൽ, ബാലൻ മാസ്റ്റർ, വാർഡ് അംഗങ്ങളായ കെ. ലത, സമീറ, അനില, ലൈബ്രറി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!