മയ്യിൽ : നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് തകർത്ത മയ്യിൽ ഗാന്ധി ഭവനിലെ ഫർണിച്ചറുകൾ, കസേര, മൈക് സെറ്റ് തുടങ്ങിയവ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വാങ്ങിച്ചു നൽകി. ടി.കെ. ഗോവിന്ദൻ എം.എൽ എ. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സി.എച്ച്. മൊയതീൻ കുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, ടി. കെ. ഗോവിന്ദൻ എ.എൽ. എ.ക്ക് സ്വീകരണവും നടത്തി.ബ്ലോക്ക് പ്രസിഡൻ്റ് പി ശിവരാമൻ അധ്യക്ഷത വഹിച്ചു. സംഘടനയിൽ അംഗത്വമെടുത്ത നവാഗതർക്ക് വരവേൽപ്പും, അർദ്ധ വാർഷിക കൗൺസിൽ യോഗവും നടന്നു. വിവിധ സർവ്വീസുകളിൽ നിന്ന് വിരമിച്ച നവാഗതരെ സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെ സി രാജൻ ഷാൾ അണിയിച്ച് വരവേറ്റു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ പി ശശിധരൻ മൊമെൻ്റോ നൽകി അനുമോദിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, കൗൺസിൽ യോഗം ജില്ലാ പ്രസിഡൻ്റ് എം പി കുഞ്ഞിമൊയതീൻ, സെക്രട്ടറി എൻ കെ മുസ്തഫ, കെ മാധവൻ,സാംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി രാജീവൻ, പി കെ പ്രഭാകരൻ, സി. വാസു, ജില്ലാ വൈസ് പ്രസിഡൻ്റ് സി ശ്രീധരൻ, സംസ്ഥാന കൗൺസിൽ അംഗം കെ പി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സി രമണി, വി ബാലൻ, എം ബാലകൃഷ്ണൻ, ബ്ലോക്ക് വനിതാ ഫോറം പ്രസിഡൻ്റ് സി കെ രുഗ്മിണി, മണ്ഡലം പ്രസിഡൻ്റമാരായ കെ ബാലകൃഷ്ണൻ, സി വിജയൻ, എൻ സി ശശിധരൻ, ടി പി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

