വാരം: പള്ളിപ്പറമ്പ് കോടിപ്പോയിലെ പുളിക്കൽ മമ്മൂട്ടി (70) അന്തരിച്ചു.
വാരം സി.എച്ച്.എം. ഹൈസ്കൂളിന് സമീപം താമസിക്കുന്ന മമ്മൂട്ടി, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി മുൻ കൗൺസിലറായിരുന്നതോടൊപ്പം, കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും, കോടിപ്പോയിൽ റിഫാഈ മസ്ജിദ് പ്രസിഡന്റും, പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് കമ്മിറ്റിയുടെ ദീർഘകാല ട്രഷററും ഇപ്പോഴത്തെ ഉപദേശക സമിതി അംഗവുമായിരുന്നു.
ഭാര്യ: മൈമുനത്ത്
മക്കൾ: റഷീദ്, അജ്മൽ, മഷ്ഹൂദ്, സൗഫീന
സഹോദരങ്ങൾ: ബീഫാത്തിമ, ഖദീജ, പരേതനായ അബ്ദു
മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ ) രാവിലെ 11.30ന് കോടിപ്പോയിൽ റിഫാഈ മസ്ജിദിൽ നടക്കും.
തുടർന്ന് വാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 12 മണിക്ക് ഖബറടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

