ജി.എസ്.ടി. ഓഫീസർ കുഴഞ്ഞു വീണു മരിച്ചു

Kannadiparamba online news

കണ്ണൂർ സിറ്റി: ഗസറ്റഡ് ഓഫീസറായി കഴിഞ്ഞദിവസം മാത്രം പ്രമോഷൻ ലഭിച്ച ജി.എസ്.ടി. ഓഫീസർ ഫിൽസർ (49) ഇന്ന് രാവിലെ അഴീക്കോട് പുതിയാപ്പറമ്പിലെ വീട്ടിലെ ബാത്ത്‌റൂമിൽ കുഴഞ്ഞു വീണ് മരിച്ചു. ആയിക്കര പാലത്തിനു സമീപം സൂപ്പ്യാരകത്ത് സ്വദേശി ആയിരുന്നു അദ്ദേഹം.

ഫിൽസർ, കണ്ണൂരിൽ ജി.എസ്.ടി. ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മുഹമ്മദലി – റൗളാബിയ ദമ്പതികളുടെ മകനാണ്.

ഭാര്യ: റുമൈസ (പൂതപ്പാറ)

മകൾ: ഇനായ ഫിൽസർ

സഹോദരങ്ങൾ: മഷ്‌ഹൂദ് (റേഡിയോ മാംഗോ, കണ്ണൂർ), നസറി, നുസ്‌റത്ത്, ഫർനാസ്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!