കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ ഗ്രാമസഭ ചേർന്നു

kpaonlinenews

കുറ്റ്യാട്ടൂർ ▾: 2025–26 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട 11-ാം വാർഡ് ഗ്രാമസഭ തണ്ടപ്പുറം എ.എൽ.പി. സ്കൂളിൽ ചേർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.കെ.എം. ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സി. നിജിലേഷ്, വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. പ്രസീത, മെമ്പർമാരായ ശ്രീ കെ.പി. ചന്ദ്രൻ, ശ്രീ പി. ബാലകൃഷ്ണൻ, ശ്രീമതി മിനി കെ, വാർഡ് വികസന സമിതി കൺവീനർ കെ. രാമചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. ബാലകൃഷ്ണൻ മാസ്റ്റർ, മുൻ വാർഡ് മെമ്പർ കെ.വി. ജുവൈരിയ എന്നിവർ പ്രസംഗിച്ചു.

ഗ്രാമസഭ കോ-ഓഡിനേറ്റർ വി.ഇ.ഒ ശ്രീ. യദുമോഹൻ നന്ദി പറഞ്ഞു.

ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും വാർഡ് മെമ്പർ ഏർപ്പെടുത്തിയ ഉപഹാരം വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. റെജി നിർവഹിച്ചു.

Share This Article
error: Content is protected !!