മയ്യില്‍: ബസില്‍ കളഞ്ഞു കിട്ടിയ ഒരു പവന്‍ സ്വര്‍ണ്ണാഭരണം ഉടമക്ക് തിരിച്ചു നല്‍കി ബസ് ജീവനക്കാര്‍. എരിഞ്ഞിക്കടവ്- മയ്യില്‍- കണ്ണൂര്‍ ആസ്പത്രി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവാതിര ബസ്സിലെ ജീവനക്കാരാണ് മാതൃകയായത്. കോറളായിയിലെ അര്‍ഷിദയുടെ പാദസരമാണ് നഷ്ടപ്പെട്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ജീവനക്കാര്‍ക്ക് ബസ്സില്‍ നിന്ന് ആഭരണം കിട്ടിയത്. തുടര്‍ന്ന് ഡ്രൈവര്‍ പഴശ്ശിയിലെ ലിജിന്‍ സ്വര്‍ണാഭരണം കിട്ടിയ വിവരം മയ്യില്‍, എരിഞ്ഞിക്കടവ്, കണ്ടക്കൈപ്പറമ്പ് ഭാഗങ്ങളിലെ നാട്ടുകാരെ അറിയിക്കുകയായിരുന്നു. രാത്രി എട്ടിന് സര്‍വീസ് നിര്‍ത്തിയപ്പോഴാണ് പാദസരം നഷ്ടപ്പെട്ട വിവരവുമായി കോറളായിയിലെ അര്‍ഷിദയും സഹോദരന്‍ അഫ്‌സലും ബസ്സിനു സമീപമെത്തിയത്. മതിയായ തെളിവു ലഭിച്ചതോടെ കണ്ടക്ടര്‍ സിനാദ്, കണ്ടക്കൈപറമ്പിലെ ക്ലീനര്‍ ഹാരിസ് എന്നിവര്‍ ആഭരണം തിരിച്ചു നല്‍കുകയായിരുന്നു.
കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി ബസ് ജീവനക്കാര്‍.
