ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദനയ്ക്ക് നിയമ സഹായം ഉറപ്പാക്കും ഹാരിസ് ബീരാൻ എം.പി

Kannadiparamba online news

കണ്ണൂർ:ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളുമായി സംസാരിച്ച് അഡ്വ.ഹാരിസ് ബീരാൻ എം.പി.എല്ലാ

നിയമ സഹായവും ഉറപ്പ് നൽകി. ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിൻ്റെ സഹോദരങ്ങളായ ചെറിയാൻ മാത്യു , ജിൽസ് മാത്യു എന്നിവരുമായാണ് അഡ്വ.ഹാരിസ് ബീരാൻ സംസാരിച്ചത് . വീട് സന്ദർശിച്ച ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദറിൻ്റെ ഫോണിലാണ് കുടുംബവുമായി സംസാരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡിലെ കേസ് നടത്തുന്നവരുമായും ഹാരിസ് ബീരാൻ ബന്ധപ്പെട്ടു. ജാമ്യം ലഭിക്കുന്നതിന് ആവശ്യമായി വരികയാണെങ്കിൽ അഡ്വ.കപിൽ സിബലിനെയടക്കം    ഓൺ ലൈനായി ഹാജരാക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി . മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ,ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ,ഇ ടി മുഹമ്മദ് ബഷീർ എം പി എന്നിവരുമായും ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ ബന്ധപ്പെട്ടു. എല്ലാ നിയമ സഹായവും പിന്തുണയും നേതാക്കൾ ഉറപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!