കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ല പഠനക്യാമ്പ് മയ്യിലിൽ സംഘടിപ്പിച്ചു

Kannadiparamba online news

മയ്യിൽ: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്ടിഎ) തളിപ്പറമ്പ് സൗത്ത് ഉപജില്ലയുടെ പഠന ക്യാമ്പും പ്രവർത്തക കൺവെൻഷനും മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.

പരിപാടി സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ എം. ഷാജർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. പ്രസീഷ് അധ്യക്ഷനായി.

ജില്ലാ ട്രഷറർ വി.വി. വിനോദ് കുമാർ ക്ലാസെടുത്തു.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.പി. സുരേഷ്ബാബു, ഉപജില്ലാ സെക്രട്ടറി ടി. രാജേഷ്, കെ.കെ. വിനോദ് കുമാർ, പി. സിതാര, ബി.കെ. വിജയേഷ്, കെ.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!