ചട്ടുകപ്പാറ: ചട്ടുകപ്പാറ ബാങ്ക് ഹാളിൽ ബാലസംഘം വേശാല വില്ലേജ് സമ്മേളനം ആവേശോജ്ജ്വലമായി നടത്തി. ബാലസംഘം കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ദർശന കാരായി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളന സംഘാടക സമിതി ചെയർമാൻ കെ. ഗണേശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, വില്ലേജ് പ്രസിഡണ്ട് ആരാധ്യ അദ്ധ്യക്ഷത വഹിച്ചു.
എസ്.എം. എലേന അനുശോചന പ്രമേയം അവതരിപ്പിക്കുകയും, സെക്രട്ടറി നന്ദിത് കൃഷ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഏരിയ കൺവീനർ കെ. മധു, വില്ലേജ് കൺവീനർ കെ. പ്രീതി എന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു.
സജീവൻ കുയിലൂർ അവതരിപ്പിച്ച “പാട്ടും കളിയും” എന്ന സാംസ്കാരിക പരിപാടി വിശേഷാതിഥികളെയും പങ്കെടുത്തവരെയും ആവേശത്തിലാഴ്ത്തി.
പുതിയ വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിലൂടെ ചുവടെ പറയുന്നവരെ തെരഞ്ഞെടുത്തു:
വില്ലേജ് പ്രസിഡണ്ട്: ശ്രീനന്ദ് സി
വില്ലേജ് സെക്രട്ടറി: എലേന എസ്.എം
ജോയിന്റ് സെക്രട്ടറിമാർ: അഭിനവ്, അൻവിയ വൈസ് പ്രസിഡണ്ട്മാർ: അഭയ്, സാഷ പ്രശാന്ത്
വില്ലേജ് കൺവീനർ: പ്രീതി കെ
ജോ. കൺവീനർമാർ: ടി. മനോജ്, വിനോദ് വേശാല
സമ്മേളനം പുതിയ പ്രതിജ്ഞകൾക്കും പ്രവർത്തന ഊർജത്തിനും തുടക്കമിട്ടു.