കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂര്‍ കോയ്യോട്ടുമൂല സാഗര സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ യുഎസ്എസ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കെ. അനുനന്ദ്, എം. അവിഷ്ണ്‍, എസ്.എസ്.എൽ.സി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആര്യ ബി. എസ്, സിബിഎസ്ഇ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക പ്രദീപ് എന്നിവരെ സംഘം അനുമോദിച്ചു.
ചടങ്ങ് സംഘം പ്രസിഡന്റ് കെ.വി. പ്രദീപ്കുമാറിന്റെ അധ്യക്ഷതയില്‍ ചേർന്നു. സെക്രട്ടറി കെ.പി. മോഹനൻ സ്വാഗതം പറഞ്ഞു. മുതിർന്ന അംഗങ്ങളായ പി.വി. ദാമോദരൻ, എസ്.കെ. കരുണാകരൻ, കെ. അച്യുതൻ, എം. ശശിധരൻ എന്നിവർ ഉപഹാരസർപ്പണം നിർവഹിച്ചു.
സജീവ് അരിയേരി, ടി.സി. ബാബു, കെ. ഷാജി, സന്തോഷ് എൻ.വി, കെ. രഞ്ജിത്ത്, കെ. രമേശൻ, സി.കെ. ഷാജി, കെ.വി. ഉത്തമൻ തുടങ്ങിയവരും ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു.